Tuesday, May 14, 2024
keralaNewspolitics

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജോയ്സ് ജോർജ്ജിനെതിരെ കേസെടുക്കണം: അഡ്വ. ടോമി കല്ലാനി

മന്ത്രിയടക്കമുള്ളവർ ജോയ്സ് ജോർജ്ജിനെ പ്രോത്സാസാഹിപ്പിച്ചതും അശ്ലീലം

ഈരാറ്റുപേട്ട: സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച മുൻ എം.പി ജോയ്സ് ജോർജ്ജിനെതിരെ കേസെടുക്കണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി. രാഹുൽ ഗാന്ധിയുമായി പെൺകുട്ടികൾ ഇടപഴകുന്നത് സംബന്ധിച്ച് ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് ഈ പരാമർശത്തെ ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചതും തികഞ്ഞ അശ്ലീലമാണ്. രാഷ്ട്രീയത്തിലെ എല്ലാ മാന്യതകളും മറന്നുകൊണ്ടാണ് മുൻ ഇടുക്കി എം.പിയുടെ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ മാത്രമല്ല, സ്ത്രീകളെ മുഴുവൻ അപമാനിച്ചിരിക്കുകയാണ് ജോയ്സ് ജോർജ്ജ്. ജോയ്സ് ജോർജ്ജിന്റെ അശ്ലീല പരാമർശത്തെക്കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകർ പുലർത്തുന്ന മൗനം ഖേദകരമാണ്. വനിതാ കമ്മീഷൻ ഈ വിഷയത്തിൽ കേസെടുക്കണമെന്നും അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു.