Monday, May 6, 2024
keralaNews

സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയും പവന് 280 രൂപ കുറഞ്ഞ് 34720 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണിത്. കഴിഞ്ഞ ആഗസ്റ്റില്‍ പവന് 42,000 രൂപയിലേക്കെത്തിയതാണ് സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. അതില്‍ നിന്നും 7280 രൂപയാണ് ആറുമാസത്തിനുള്ളില്‍ സ്വര്‍ണത്തിനുണ്ടായിട്ടുള്ള ഇപ്പോഴത്തെ ഇടിവ്. അതേ സമയം വെള്ളിയുടെ വില ഉയര്‍ന്നു. ഗ്രാമിന് 75 രൂപ. സ്വര്‍ണത്തിന് ബുധനാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞു 4,375 രൂപയും പവന് 80 രൂപ കുറഞ്ഞു 35,000 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.3 ശതമാനത്തില്‍ നിന്നും ഇടിഞ്ഞ് 1,798.71 ഡോളറിലെത്തി. ഓരോ ഇടിവും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണൊരുക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.