Thursday, April 25, 2024
keralaLocal NewsNews

തൊട്ടതെല്ലാം പൊന്നാക്കി ചിത്ര ടീച്ചറിൻ്റെ ശിഷ്യർ :വാരി കൂട്ടിയത് അഞ്ച് ഫസ്റ്റ്

ചിത്ര. ടി

കാഞ്ഞിരപ്പള്ളി :കലോത്സവവേദികളിൽ നൃത്ത ഇനങ്ങളിൽ നൃത്താധ്യാപിക ചിത്രടി ടീച്ചറിൻ്റെ ശിഷ്യർ തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഹൈസ് സ്കൂൾ വിഭാഗം കുച്ചിപ്പുടി ,ഭരതനാട്യം ഇനങ്ങളിൽ എസ്.ജെ.എൻ.എച്ച് എസ് എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി ആവണി സന്തോഷ് ,ഹയർ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിൽ പാലാ ഗവ: എച്ച് എസ്.എസിലെ എസ്.കൃഷ്ണവേണിയും ,കുച്ചിപുടിയിൽ ഗൗരി ബിജുവും
യു.പി മോഹിനിയാട്ടം വിഭാഗത്തിൽ ഭരണങ്ങാനം എസ് ,എച്ച് .ജി.എച്ച് ലെ ദിയാ ജോണിയുമാണ് പത്തരമാറ്റോടെ സമ്മാനമുറപ്പിച്ചത്.2019-2020 നടന്ന കലോത്സവത്തിലും ചിത്ര ടീച്ചറിൻ്റെ കുട്ടികൾ 5 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.കുട്ടികാലത്ത് തന്നെ നൃത്താധ്യാപന രംഗത്തെത്തിയ ചിത്ര ഇപ്പോൾ പാല മേവടയിലും ,ഏറ്റുമാനൂരും നിർമ്മല നൃത്ത വിദ്യാലയം നടത്തി വരുന്നു.
ഭർത്താവ് ശ്യാം രാജ് പാലാ ഗവ: പോളിടെക്നിക്കിൽ ലെക്ചറർ ആണ്,
അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയും എൽ.കെ.ജി വിദ്യാർത്ഥിനിയായ സിദ്ധി ലക്ഷ്മിഎന്നിവർ മക്കളാണ്,ഇരുവരും അമ്മയുടെ നൃത്ത വിദ്യാലയത്തിൽ നൃത്തമഭ്യസിക്കുന്നു.