Sunday, May 5, 2024
keralaNews

സ്വപ്ന സുരേഷ് പുറത്തിറങ്ങി.

സ്വര്‍ണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 25 ലക്ഷം രൂപയും തുല്യതുകയ്ക്കുള്ള ആള്‍ജാമ്യവും അടങ്ങുന്ന രേഖകള്‍ സമര്‍പ്പിച്ചാണ് സ്വപ്ന പുറത്തിറങ്ങിയത്.സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്.ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യ രേഖകള്‍, വ്യവസ്ഥകളടങ്ങിയ രേഖകളും സ്വപ്‌നയുടെ അമ്മ  പ്രഭ ഇന്ന് രാവിലെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചു.

എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് 3 ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ജയില്‍ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.