Saturday, May 18, 2024
keralaNews

സ്വപ്ന അമ്മയ്‌ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്ക്

സ്വര്‍ണക്കടത്തടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നെപ്പറയാമെന്നാണ് മറുപടി. സ്വപ്ന അമ്മയ്‌ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്ക് തിരിച്ചു. 25 ലക്ഷം രൂപയും തുല്യതുകയ്ക്കുള്ള ആള്‍ജാമ്യവും അടങ്ങുന്ന രേഖകള്‍ സമര്‍പ്പിച്ചാണ് സ്വപ്ന പുറത്തിറങ്ങിയത്. സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുന്നത്.സ്വപ്നയുടെ അമ്മ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി രേഖകള്‍ കൈമാറിയിരുന്നു. ജാമ്യം ലഭിച്ച് നാല് ദിവസം കഴിഞ്ഞെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതായിരുന്നു മോചനം ൈവകിയത്. ഇന്നലെ വൈകിട്ടോടെ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി.