Sunday, May 5, 2024
keralaNewsUncategorized

ചടയമംഗലത്ത് മന്ത്രവാദം: ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്‌നപൂജ നടത്തിയെന്ന് യുവതിയുടെ പരാതി

കൊല്ലം: ചടയമംഗലത്ത് ഭര്‍ത്താവും ഭര്‍തൃമാതാവും ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയെ നഗ്‌നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനായി നഗ്‌നപൂജ നടത്തിന്ന് യുവതിയുടെ പരാതി. സംഭവത്തില്‍ ഭര്‍തൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഭര്‍ത്താവും ഭാര്‍തൃമാതാവും നഗ്‌നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. നാഗൂര്‍, ചടയമംഗലം തുടങ്ങിയവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. രണ്ടായിരത്തി പതിനാറുമുതല്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ നഗ്‌നപൂജക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നും. ചടയമംഗലം സ്വദേശിയായ അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ എത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു.