Monday, April 29, 2024
keralaNews

സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ: യഥാര്‍ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്; അത് ഞാന്‍ പുറത്തുവിടും.

കൊച്ചി :സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരണ്‍. സ്വപ്ന സുരേഷ് പാലക്കാട്ട് വാര്‍ത്താ സമ്മേളനം നടത്തി ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് അത് എഡിറ്റ് ചെയ്തതാണെന്ന ആരോപണവുമായി ഷാജ് കിരണ്‍ രംഗത്തെത്തിയത്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാല്‍, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാര്‍ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാന്‍ പുറത്തുവിടും.ഷാജ് പറഞ്ഞു.

”മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സ്വപ്ന സുരേഷിനോട് സംസാരിച്ചിട്ടില്ല. വിദേശത്തുനിന്ന് ഫണ്ട് തന്റെ കമ്പനിയിലൂടെ വരുത്താമെന്ന് പൊന്നന്‍ വക്കീല്‍ പറഞ്ഞു. സ്വപ്ന പറഞ്ഞിട്ടാണ് പൊന്നന്‍ വക്കീല്‍ വിളിച്ചത്. ഗൂഢാലോചനയില്‍ പങ്കാളിയല്ല’ ഷാജ് വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ചുവന്ന വാര്‍ത്തകളെക്കുറിച്ചാണ് പറഞ്ഞത്. എഫ്‌സിആര്‍എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്.’ ഷാജ് വിശദീകരിച്ചു.സുഹൃത്തായ ഇബ്രാഹം വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തെ അറിയില്ല. അദ്ദേഹവുമായി ബന്ധവുമില്ല’ ഷാജ് പറഞ്ഞു.ഷാജിനെ പരിചപ്പെടുത്തിയത് ശിവശങ്കറെന്നായിരുന്നു സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞത്. പുറത്തുവിടുന്നത് എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്നും സ്വപ്ന പറഞ്ഞിരുന്നു.