Friday, March 29, 2024
AstrologykeralaNews

എരുമേലി സര്‍വ്വസിദ്ധി  വിനായക ക്ഷേത്രം തുലാഭാരതട്ട്  സമർപ്പണം; ഒരുക്കക്കൾ പൂർത്തിയായി   

എരുമേലി: ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിലെ സര്‍വ്വസിദ്ധി  വിനായക ക്ഷേത്രത്തിലെ തുലാഭാര സമർപ്പണവും – ആദ്യ വഴിപാട്
നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര കമ്മറ്റി സെക്രട്ടറി കെ .കെ മുരളീധരൻ പിള്ള പറഞ്ഞു.
12 ന്  ഞായാറാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാല്‍ പൂജകളും നടക്കും.
രാവിലെ 9.30 ന് നടത്തുന്ന തുലാഭാര തട്ടിന്‍റെ സമര്‍പ്പണചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി മഹേഷ് ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.
മാന്നാര്‍ മുരുകനാചാരിയുടെ നേതൃത്വത്തില്‍ മധുരയില്‍ നിന്നും വന്ന കലാകാരന്മാരാണ് വൃതനിഷ്ടയോടെ ക്ഷേത്രസന്നിധിയില്‍ താമസിച്ച് പിച്ചളയില്‍ പൊതിഞ്ഞ തുലാഭാര തട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പാറത്തോട് വെച്ചൂക്കുന്നേല്‍  സൗകാന്ത് വിജയന്‍ തുലാഭാരത്തട്ടിന്‍റെ സമര്‍പ്പണം നടത്തും.തുടര്‍ന്ന് ആദ്യ തുലാഭാര   ചെയര്‍മാന്‍  വി.എസ്.വിജയന്‍  വഴിപാട് നടത്തും.
.തുടര്‍ന്ന്  ഷേര്‍മൌണ്ട് പബ്ലിക് സ്കൂളിലെ മലയാളം അദ്ധ്യാപിക ഡോ. അനില.ജി.നായര്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും സംബന്ധിച്ച് പ്രഭാഷണം നടത്തും.തുടര്‍ന്ന് മഹാപ്രസാദമൂട്ട്.