Wednesday, May 15, 2024
keralaNewspolitics

അവരുടെ വേദന മനസിലാക്കിയാണ് വാടകഗര്‍ഭപാത്രം വാഗ്ദാനം ചെയ്തു: സ്വപ്ന സുരേഷ്.

പാലക്കാട്: അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് താന്‍ ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തതെന്ന്  സ്വപ്ന സുരേഷ്.
ഗര്‍ഭപാത്രം താന്‍ വാഗ്ദാനം ചെയ്തെന്ന ഷാജ് കിരണിന്റെ ആരോപണത്തോട് പ്രതികരിച്ച് സ്വപ്ന സുരേഷ്.

അമ്മയാകില്ലെന്ന ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് പറഞ്ഞത്.

കുഞ്ഞിനായി 10 ലക്ഷം രൂപ ഷാജ് കിരണ്‍ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന പറഞ്ഞു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്ന് അറിയിച്ചത്.

ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് താന്‍ അവരോട് പറഞ്ഞത്.

ഒരു സ്ത്രീയുടെ വേദനയാണ് താന്‍ മനസിലാക്കിയതെന്ന് സ്വപ്ന കൂട്ടിച്ചേര്‍ത്തു.

തനിക്ക് മക്കളില്ലായിരുന്നെങ്കില്‍ താനും കുറെ അനുഭവിച്ചേനെ, ഒരുപാട് പള്ളികളിലും അമ്പലത്തിലും അവര്‍ പോയിട്ടുണ്ടാവുമെന്ന് സ്വപ്ന പറഞ്ഞു.

എല്ലാ റിസ്‌ക്കും എടുത്ത് ഒരു കുഞ്ഞിനെ നല്‍കാമെന്നാണ് താന്‍ പറഞ്ഞത്. അതിലെന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ആര്‍ക്കുവേണേലും തന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് തന്റെ ഫ്ളാറ്റില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖപുറത്ത് വിട്ടത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ശബ്ദരേഖ.