Wednesday, May 15, 2024
keralaNews

ക്രിസ്ത്യൻ നാടാർ ഒബിസി സംവരണം;സർക്കാർ നടപടി സ്വാഗതാർഹം;പണ്ഡിതർ മഹാജനസഭ.

എരുമേലി: സൗത്ത് ഇൻഡ്യൻ യൂണൈറ്റഡ് ചർച്ച് (എസ്ഐയുസി) ഒഴികെയുളള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ ബിസി പട്ടികയിൽ ഉൾപ്പെടുത്തി ഫെബ്രുവരി 6 ന് ഇറക്കിയ ഉത്തരവ് ഭരണഘടനാ വൃവസ്ഥകൾ ലംഘിക്കുന്നതാണെന്ന് മനസ്സിലാക്കി ഉത്തരവ് പിൻവലിച്ച സർക്കാർ തീരുമാനത്തെ അഖില കേരള പണ്ഡിതർ മഹാജനസഭ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി പറഞ്ഞു. സർക്കാർ ഫെബ്രുവരി 6 ന് ഇറക്കിയ ഉത്തരവിനെതിരെ അഖില കേരള പണ്ഡിതർ മഹാജനസഭ ഉൾപ്പെടെയുള്ള 30 സംഘടനകൾ  എം.ബി.സി.എഫ് കേരള ഹൈക്കോടതിയിൽ നൽകിയ കേസിൽ സിംഗിൾ ബെഞ്ച്  ഉത്തരവ് സ്റ്റേ  ചെയ്തിരുന്നു.സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ഈ വിഷയം സിംഗിൾ ബെഞ്ച് വിശദമായി വാദം കേൾക്കാൻ ഉത്തരവായി. ഈ കേസ് നവംബർ 30 ന് പരിഗണിച്ചപ്പോഴാണ് സർക്കാർ ഉത്തരവ് പിൻവലിച്ചതായി ഹൈക്കോടതിയെ അറിയിച്ചത് .ഒ ബി സി പട്ടികയിൽ ഏതെങ്കിലും വിഭാഗങ്ങളെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന ഭരണാഘടന ഭേദഗതികളുടെ അടിസ്ഥാനത്തിൽ വളരെ തുച്ചമായ സംവരണം ലഭിക്കുന്ന 81 ന്യൂനപക്ഷ ഹിന്ദു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒ.ബി.സിവിഭാഗത്തിൽ സംവരണ വിഹിതം വർധിപ്പിക്കാതെ  പുതിയതായി സമുദായങ്ങളെ ഉൾപ്പെടത്തരുതെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സി ജി ശശിചന്ദ്രൻ, ജനറൽസെക്രട്ടറി ഷിജുകുമാർ എരുമേലി എന്നിവർ ആവശ്യപ്പെട്ടു.