Saturday, April 27, 2024
keralaLocal NewsNews

സ്വകാര്യ ബസ് വീട്ടമ്മയുടെ കാലില്‍ കയറി ; ആശുപത്രിയിൽ കൊണ്ട്  പോകുന്നതിനിടെ ഓട്ടോ മറിഞ്ഞ്  മറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. 

ചോറ്റി :ചോറ്റിയിൽ സ്വകാര്യ ബസ്  കാലിൽ കയറി സാരമായി  പരിക്കേറ്റ
വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ട്  പോകുന്നതിനിടെ ഓട്ടോ മറിഞ്ഞ്
മറ്റ്  രണ്ട് പേര്‍ക്ക് പരിക്ക്.സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചിറ്റടിവയലി പറമ്പില്‍ ലില്ലിക്കുട്ടിയുടെ കാലില്‍ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.തുടര്‍ന്ന്  ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും ഇവര്‍ സഞ്ചരിച്ചിരുന്ന  ഓട്ടോ പാറത്തോടിന് സമീപം വച്ച് മറിഞ്ഞു.

ഈ അപകടത്തില്‍ ബസ് കണ്ടക്ടര്‍ കോരുത്തോട് എലവുംപാറയില്‍ എബിന്‍, ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്ക സ്വദേശി വിജയന്‍ എന്നിവര്‍ക്കും പരുക്കേല്ക്കുകയായിരുന്നു. അപകടത്തില്‍ വിജയന്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റു.ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.