Saturday, May 11, 2024
keralaNews

വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഡോക്ടര്‍മാരുമായി വാവ സുരേഷ് സംസാരിച്ചതായും ആശുപത്രിയധികൃതര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും കാര്യമായ പുരോഗതിയുണ്ട്.ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി.