Friday, May 17, 2024
keralaNews

തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവം: ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ഉത്തരവിട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

എറണാകുളം ജില്ലാ പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍.അസി.എഞ്ചിനീയര്‍.ഓവര്‍സിയര്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.                                                           

ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.സംഭവത്തില്‍ കേസെടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

നേരത്തെ പാലം പണി കരാറുകാരനെതിരെ പോലീസ് കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി.

അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് ആരോപണം.

തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവാണ് മരിച്ചത്.

പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വന്ന എരൂര്‍ സ്വദേശികളായ വിഷ്ണുവും ആദര്‍ശും അപകടത്തില്‍പ്പെടുകയായിരുന്നു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം.