Monday, April 29, 2024
keralaNewsUncategorized

സ്ത്രീകളുടെ മാല പൊട്ടിക്കല്‍ പ്രതികള്‍ പിടിയില്‍

തൃശൂര്‍: സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികള്‍ പിടിയില്‍.                     

വെട്ടുകാട് സ്വദേശികളായ ജിബിന്‍ ജോസ്, റിജോ സിറിയക് എന്നിവരാണ് അറസ്റ്റിലായത്. ചിയ്യാരം, മണ്ണുത്തി, മുല്ലക്കര, പട്ടിക്കാട് എന്നിവിടങ്ങളില്‍ സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതികളാണ് ഇരുവരും.

സമാന സംഭവങ്ങള്‍ വീണ്ടും ഉണ്ടായതോടെ പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.

കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മാലപൊട്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. യുവതിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് മാലപൊട്ടിച്ചതിന് അറസ്റ്റിലായത്.

കുന്നിക്കോട് മനോജ് (28), മേലില ഹരികൃഷ്ണന്‍ (23) എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.