Thursday, March 28, 2024
indiakeralaNews

വയനാട്ടിലേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വരുന്നു

ദില്ലി: വയനാട്ടിലേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ എത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ വ്യക്തമാക്കി.

ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പര്‍ക്ക പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അമേഠിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സ്മൃതി ഇറാനി.

നേരത്തെ രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്‌സഭാംഗമായി.

ദില്ലിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വയനാട്ടില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്.

അതിനാല്‍ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.