Thursday, May 2, 2024
indiaNewspolitics

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസില്‍ നിന്ന് മാറിനിന്നേക്കും

ദില്ലി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളില്‍ നിന്ന് മാറിനിന്നേക്കും. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി മാറിയേക്കും.                    പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയും. ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമര്‍ശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് നയിച്ചത്. അതേസമയം സോണിയയും രാഹുലും പ്രിയങ്കയും സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണോയെന്ന് സംശയം ദേശീയ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തക സമിതി നാളെ ചേരാനിരിക്കെ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ഇത് ഇടയാക്കിയേക്കും.

 

 

ഗാന്ധി കുടുംബത്തിന്റെ രാജി: നിഷേധിച്ച് കോണ്‍ഗ്രസ്

ദില്ലി: പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് ഗാന്ധി കുടുംബം മാറിനില്‍ക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നു. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലല പറഞ്ഞു. ഊഹാപോഹം പ്രചരിപ്പിക്കുന്നവര്‍ക്ക് നാളെ നിരാശപ്പെടേണ്ടി വരുമെന്ന് മാണിക്കം ടാഗോര്‍ എംപിയും പ്രതികരിച്ചു.അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളില്‍ നിന്ന് മാറിനിന്നേക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി ചുമലയൊഴിയാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വാര്‍ത്ത. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് വാര്‍ത്ത. ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമര്‍ശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് ഗാന്ധി കുടുംബത്തെ നയിച്ചത്.

അതേസമയം സോണിയയും രാഹുലും പ്രിയങ്കയും സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണോയെന്ന് സംശയം ദേശീയ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.