Sunday, May 5, 2024
keralaLocal NewsNews

ബഫര്‍ സോണ്‍ പിന്‍വലിക്കണം.

എരുമേലി പഞ്ചായത്തിന്റെ കിഴക്കന്‍മേഖലയെ ബഫര്‍ സോണാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി എരുമേലി ഫോറസ്‌ററ് ഓഫിസ് പടിക്കല്‍ ധര്‍ണ്ണ നടത്തി.ആന്റോ ആന്റണി എംപി ഉല്‍ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി.ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി സി സി സെക്രട്ടറി പി എ സലിം മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലു മാക്കല്‍, ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കന്‍,കോണ്‍ഗ്രസ് നേതാക്കളായ പ്രകാശ് പള്ളിക്കൂടം,റെജി അമ്പാറ, ജയിംസ് ആലപാട്ട്, നാസര്‍ പനച്ചി, ഒ ജെ കുര്യന്‍,ബിനുമറ്റക്കര, ഫസി ചൂടുകാട്ടില്‍, കുട്ടപ്പന്‍ മഞ്ഞപള്ളില്‍, അനിയന്‍ കൊല്ലംപറമ്പില്‍, ബാബുകുട്ടി, ബിനോയ് ഇളവുങ്കല്‍, ജോര്‍ജ് കരീകുന്നേല്‍, ഫിലിപ്പ് കൊക്കപ്പുഴ, പി ഡി ദിഗീഷ്, അഫ്‌സല്‍ കുന്നേല്‍, ഹക്കീം മാടതാനി,സിജി മുക്കാലി,എം.എസ് നാസര്‍, ഷിജോ, ഷഹനാസ്, എന്നിവര്‍ സംസാരിച്ചു.