Friday, May 17, 2024
keralaNews

പോക്സോ കേസ് പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കീഴടങ്ങി.                                കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോയ് വലയാട്ട് ഒലിവിലായിരുന്നു. റോയ് വയലാട്ടിന്റെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ടിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.          2021 ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി പത്ത് മണിക്ക് പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വലയാട്ട് തന്നേയും മകളേയും കടന്നു പിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും മൊബൈലില്‍ പകര്‍ത്തി എന്നുമാണ് കേസ്. ജനുവരി 31നാണ് പ്രതികള്‍ക്കെതിര ഇവര്‍ ഫോര്‍ട്ട് കൊച്ചി പോലീസില്‍ പരാതി നല്‍കുന്നത്.വിവരം പുറത്തുപറഞ്ഞാല്‍ ചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ് മൂന്ന് പേരും ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ബിജി ജോര്‍ജ്ജിനാണ് കേസിന്റെ ചുമതല.