Monday, April 29, 2024
EntertainmentkeralaNews

സൈബര്‍ ആക്രമണത്തിനെതിരെ എഡിജിപിയ്ക്ക് പരാതി നല്‍കി നിര്‍മ്മാതാവ് സുരേഷ് കുമാര്‍

തിരുവനന്തപുരം:കീര്‍ത്തി സുരേഷിനെതിരെയുണ്ടായ തെറിവിളി യൂ ട്യൂബ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ എഡിജിപിയ്ക്ക് പരാതി നല്‍കി നിര്‍മ്മാതാവ് സുരേഷ് കുമാര്‍.അണ്ണാത്തെ എന്ന ചിത്രം കണ്ടതിന് ശേഷം ഒരാള്‍ കീര്‍ത്തിയെ തെറി വിളിക്കുന്നത് ഒരു യൂട്യൂബ് ചാനല്‍ പ്രചരിപ്പിച്ചിരുന്നു.കീര്‍ത്തിയെ തെറി പറഞ്ഞുള്ള ഈ വീഡിയോ തന്റെ ശ്രദ്ധയില്‍ പെടുത്തുന്നത് മോഹന്‍ലാല്‍ ആണ്.മകളെ തെറി പറഞ്ഞയാളെ വെറുതെ വിടില്ല.എഡിജിപി മനോജ് എബ്രഹാമിനാണ് പരാതി നല്‍കിയതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.ഒരുത്തന്‍ വെള്ളമടിച്ച് ചീത്ത പറയുന്നത് എടുത്ത് പ്രചരിപ്പിക്കുന്നവനെ വേണം ആദ്യം പിടിക്കാന്‍. അഭിനയം ഇഷ്ടമായില്ലെങ്കില്‍ ആര്‍ക്കും വിമര്‍ശിക്കാം.അല്ലാതെ നമ്മുടെ കുട്ടികളെ തെറി വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല.ലാല്‍ പറഞ്ഞത് ഇത് വെറുതെ വിടരുതെന്നാണ്. നീ കേസ് കൊടുക്കണം.കൊടുത്തിട്ട്, എന്നെ വിളിച്ച് പറയണമെന്നും പറഞ്ഞു.വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരനെ ഇപ്പോള്‍ പോലീസ് തിരയുകയാണ്. ഒരുത്തന്‍ ചീത്ത പറഞ്ഞാല്‍ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അവനും ചീത്ത പറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം.നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.