Friday, May 10, 2024
indiaNewspolitics

നിര്‍മ്മല സീതാരാമന്‍ വീണ്ടും ശക്തരായ വനിതകളുടെ പട്ടികയില്‍

വാഷിംഗ്ടണ്‍:കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വീണ്ടും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഫോബ്സ് മാഗസീന്‍ പുറത്തുവിട്ട 100 ശക്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മ്മല സീതാരാമനും ഇടംപിടിച്ചത്. ശക്തരായ വനിതകളില്‍ 37-ാം സ്ഥാനത്താണ് നിര്‍മ്മല സീതാരാമന്‍.                          അമേരിക്കന്‍ ഇക്കണോമിസ്റ്റ് ജനറ്റ് എല്ലനെക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ക്ക് മുന്നിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ സ്ഥാനം നേടുന്നത്. കഴിഞ്ഞ വര്‍ഷം 41-ാം സ്ഥാനത്തായിരുന്നു. 2019ല്‍ 34-ാം സ്ഥാനത്തും. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള വനിതാ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. അമേരിക്കന്‍ മാഗസീനായ ഫോബ്സ് എല്ലാ വര്‍ഷവും ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക പുറത്തുവിടാറുണ്ട്. ഈ വര്‍ഷത്തെ പട്ടികയില്‍ മനുഷ്യ സ്നേഹിയായ മെക്കന്‍ഷി സ്‌കോട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് യുഎസ് വൈസ് പ്രസിഡന്റ്                                                                  കമല ഹാരിസ് ആണ്. യുഎസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വൈസ് പ്രസിഡന്റ് ഈ പട്ടികയില്‍ ഇടം നേടുന്നത്.ബ്യൂട്ടി ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ റീട്ടെയ്ല്‍ കമ്പനിയായ നൈകയുടെ സ്ഥാപക ഫാല്‍ഗുനി നായരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 88-ാം സ്ഥാനത്താണ് ഫാല്‍ഗുനിയുള്ളത്. 7.1 മില്യണ്‍ ഡോളറാണ് ഫാല്‍ഗുനി നായരുടെ ആസ്തി. എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍ പേര്‍സണ്‍ റോഷ്ണി നാടാര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മസൂന്ദാര്‍ ഷായുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍.