ചെന്നൈ: മൃദംഗവിദ്വാന്‍ കാരൈക്കുടി ആര്‍ മണി ( 77 ) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യന്‍ സംഗീതലോകത്തെ മിക്ക പ്രമുഖര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാള്‍, എം.എല്‍. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജന്‍, ഡി.കെ. ജയരാമന്‍, ലാല്‍ഗുഡി ജയരാമന്‍, സഞ്ജയ് സുബ്രഹ്‌മണ്യന്‍, ടി.എം. കൃഷ്ണ തുടങ്ങിയവര്‍ക്കുവേണ്ടിയും മണി മൃദംഗം വായിച്ചിട്ടുണ്ട്. കാരക്കുടി രംഗ ഐനാഗറില്‍ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശര്‍മ്മയില്‍ മണി സംഗീതം പഠിച്ചു. കെ.എം വൈദ്യനാഥനില്‍നിന്നും മണിക്ക് ശിക്ഷണം ലഭിച്ചിട്ടുണ്ട്.