Monday, May 6, 2024
keralaNews

സൈനികര്‍ക്ക് ഉമ്മ നല്‍കിയും: ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും: ബാബു

പാലക്കാട് മരണത്തിന്റെ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയും ബാബു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനികര്‍ക്ക് ബാബു ഉമ്മ കൊടുക്കുന്നതും ഇന്ത്യന്‍ ആര്‍മി കീ ജയ് എന്നും ഭാരത് മാതാ കീ ജയ് വിളിക്കുന്നതും വിഡിയോയിലുണ്ട്. ബാലയാണ് താഴെനിന്ന് കയറ്റിക്കൊണ്ടുവന്നതെന്നു പറയുന്നതും കേള്‍ക്കാം. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങി ബാബുവിനെ മലമുകളില്‍ എത്തിക്കുകയായിരുന്നു. രാവിലെ 9.30-ന് ആരംഭിച്ച ദൗത്യം 40 മിനിറ്റോളം നീണ്ടു.