Wednesday, April 24, 2024
keralaNewspolitics

പിഎസ്സി റാങ്ക് ജേതാവിന്റെ ആത്മഹത്യ ; യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

 

പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ഇതോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

തിരുവനന്തപുരം കുന്നത്തുകാലില്‍ തട്ടിട്ടമ്പലം സ്വദേശി അനു(28)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പി.എസ്.സിയുടെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടര്‍ന്ന് അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് അനു ആത്മഹത്യക്കുറിപ്പില്‍ എഴുതിവെച്ചിരുന്നു.