Saturday, May 4, 2024
keralaNews

സേവാഭാരതിയുടെ നേതൃത്വത്തിൽ  വീടുകൾ അണുനശീകരണം ചെയ്യാൻ ആരംഭിച്ചു. 

പള്ളിക്കത്തോട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് സേവാഭാരതിയുടെ നേതൃത്വത്തിൽ  വീടുകൾ അണുനശീകരണം ചെയ്യാൻ ആരംഭിച്ചു. പള്ളിക്കത്തോട് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ  എൻ ഹരി, രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം ജില്ലാ സേവാ പ്രമുഖ് ശ്രീ ആർ രാജേഷ്, ബിജെപി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സതീഷ് ചന്ദ്രൻ, അഭിനവ് ആർ, ദീപേഷ് എന്നിവർ സന്നിഹിതരായിരുന്നു.  സൗജന്യ നിരക്കിൽ സേവനം ലഭിക്കുന്നതിന് 9846647346, 9526316472 നമ്പറുകളിൽ ബന്ധപ്പെടുക.