Friday, April 26, 2024
keralaNews

സൂരജ് കുറ്റക്കാരനെന്ന വിധി പുറത്തുവന്നതില്‍ പ്രതികരിക്കാതെ സൂരജിന്റെ വീട്ടുകാര്‍

കൊല്ലം അഞ്ചലില്‍ ഉത്ര കേസില്‍ സൂരജ് കുറ്റക്കാരനെന്ന വിധി പുറത്തുവന്നതില്‍ പ്രതികരിക്കാതെ സൂരജിന്റെ വീട്ടുകാര്‍. വിധി പുറത്തുവന്നതിന് പിന്നാലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും സഹോദരി സൂര്യയും വാതിലടച്ച് വീട്ടിനകത്തിരുന്നു. അതേസമയം വിധി പ്രഖ്യാപനത്തിന്റെ തൊട്ടുമുന്‍പിലും സൂരജിനെതിരെ വധശിക്ഷ ആവശ്യപ്പെടുകയായിരുന്നു പ്രോസിക്യൂഷന്‍.സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. വിചിത്രവും ചൈശികകവുമാണ് സംഭവം. സ്വന്തം ഭാര്യ ഐസിയുവില്‍ വേദന കൊണ്ട് പുളയുമ്പോള്‍ മറ്റൊരു കൊലപാതകത്തിന് പ്രതി സൂരജ് ആസൂത്രണം നടത്തിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.പിന്നാലെ കുറ്റം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അവസാനമായി ഒന്നും പറയാനില്ലെന്ന് പ്രതി പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്റെ ആരോപണങ്ങളെ എതിര്‍ത്ത പ്രതിഭാഗം ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് പറയാന്‍ കഴിയില്ലെന്ന് വാദിച്ചു. ഉത്രയുടേത് കൊലപാതകം അല്ലെന്നും പ്രതിഭാഗം ആവര്‍ത്തിച്ചു. ഇത് തള്ളിക്കൊണ്ടാണ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞത്.