Friday, April 26, 2024
keralaNews

സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു.

ഇടുക്കി:ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു.കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് സംഭവം. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ആക്രമിച്ച കഞ്ഞിക്കുഴി സ്വദേശി അമല്‍ ഓടി രക്ഷപ്പെട്ടു.തലക്കും പുറത്തും വെട്ടേറ്റ റോയിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം ഒന്നിച്ച് അട്ടപ്പളളത്തെത്തി ഇവര്‍ മദ്യപിച്ചിരുന്നു.പിന്നീട് വീണ്ടും മദ്യം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പ്രതിയായ അമല്‍ മുന്‍പും പല ക്രിമിനല്‍ കേസുകളിലും പ്രതിയാണന്ന് പോലീസ് പറയുന്നു.ആക്രമണത്തിന് ശേഷം ഓടി രക്ഷപെട്ട അമലിനായി കുമളി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.