Tuesday, May 14, 2024
keralaNewspolitics

ആരോഗ്യസംരക്ഷണത്തിന് ബജറ്റില്‍ പരിഗണന ധനമന്ത്രി

സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റില്‍ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. പ്രകടന പത്രിക നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും, ധനമന്ത്രി പറഞ്ഞു. സംസ്ഥാന വിരുദ്ധ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.സംസ്ഥാനങ്ങള്‍ക്ക് ന്യായമായി നല്‍കേണ്ട വിഹിതം നല്‍കുന്നില്ലെന്നാണ് പരാതി. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.