Friday, May 17, 2024
keralaNewspolitics

ദത്ത് നല്‍കിയ സംഭവം; ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്ന്

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് പരിശോധന. അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി. പരിശോധനാഫലം നല്‍കുന്നതടക്കം രണ്ട് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തീകരിക്കാനാണ് ശ്രമം.രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലായിരിക്കും ഡിഎന്‍എ പരിശോധന നത്തുക.

ആന്ധ്രയില്‍ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്നായിരുന്നു ശിശു ക്ഷേമ സമിതിയുെട തുടര്‍ നടപടികള്‍.