Wednesday, May 15, 2024
keralaNews

സില്‍വര്‍ ലൈനിനെതിരെ ചെങ്ങന്നൂരിലും പ്രതിഷേധം

ചെങ്ങന്നൂര്‍. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം. കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. എട്ടുപേര്‍ അറസ്റ്റിലായി.                                                   

വന്‍ പൊലീസ് കാവലില്‍ കല്ലിടല്‍ പുനരാരംഭിച്ചു. നാട്ടുകാരായ സ്ത്രീകളും പൊലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി കൂടുതല്‍ നാട്ടുകാര്‍ സംഘടിച്ചു. കാലടി ചൊവ്വരിലും സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധമുണ്ടായി. പൊലീസ് സംരക്ഷണയില്‍ പാടശേഖരത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലിട്ടു. വീട്ടു വളപ്പില്‍ കടന്ന ഉദ്യോഗസ്ഥരെ തടഞ്ഞു.