Monday, April 29, 2024
indiaNewspolitics

രാജ്യത്തിന്റെ മൂലയിലുള്ള സിപിഎമ്മിനെ നരേന്ദ്ര മോദി ഭയക്കുന്നു; യെച്ചൂരി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിപിഎമ്മിനെ ഭയമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. മോദി പോലും രാജ്യത്തിന്റെ ഒരു മൂലയിലുള്ളതായി അദ്ദേഹം ആക്ഷേപിക്കുന്ന സിപിഎമ്മിനെ ഭയക്കുന്നുവെന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.  ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുക്രെയ്നിലെ യുദ്ധമുഖത്ത് നിന്ന് 17,000 ലധികം ഇന്ത്യക്കാരെ രക്ഷിച്ച് മാതൃരാജ്യത്ത് എത്തിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രമന്ത്രിമാരെയടക്കം യുക്രെയ്ന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ വിന്യസിച്ചതും അവഗണിച്ചാണ് യെച്ചൂരി കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.     റഷ്യയെ പൂര്‍ണമായും തള്ളിക്കളയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും യുക്രെയ്ന്റെ സ്വതന്ത്ര പരമാധികാരം നിലനില്‍ക്കണം.സൈനിക നടപടിയല്ല തര്‍ക്ക പരിഹാരത്തിന് പോംവഴിയെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.ഒരു രാജ്യത്തിന്റെ സുരക്ഷ മറ്റൊരു രാജ്യത്തെ ബാധിക്കരുത്. അമേരിക്ക നാറ്റോ വ്യാപിപ്പിക്കില്ലെന്ന ഉറപ്പ് പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. റഷ്യയുടെ യുദ്ധം അമേരിക്കയ്ക്കും നാറ്റോയ്ക്കുമെതിരെയാണെന്നും യുദ്ധം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപിയെ

ഒറ്റപ്പെടുത്തണമെന്നും അതിനായി സിപിഎമ്മിനെയും ഇടത് മതേതര ജനാധിപത്യ ചേരിയെയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന് യെച്ചൂരി പറഞ്ഞു.കോണ്‍ഗ്രസ് ദുര്‍ബലമായി കൊണ്ടിരിക്കുകയാണെന്നും ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.