Friday, May 17, 2024
indiaNews

ബിജെപി നേതാവും തെന്നിന്ത്യന്‍ ചലച്ചിത്ര നടിയുമായ ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു.

ബിജെപി നേതാവും തെന്നിന്ത്യന്‍ ചലച്ചിത്ര നടിയുമായ ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മേല്‍മാവത്തൂരില്‍ വെച്ചായിരുന്നു സംഭവം. താന്‍ സുരക്ഷിതയാണെന്ന് ഖുശ്ബു അറിയിച്ചു.ഗൂഡല്ലൂരിലെ വേല്‍ യാത്രയിലേക്ക് പങ്കെടുക്കാനായി പോകുന്നതിനിടെയായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ട്. പുറകെ വരികയായിരുന്ന ട്രക്ക് ഖുശ്ബുവിന്റെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ ഭാഗീകമായി തകര്‍ന്നു.അപകട ശേഷം താന്‍ സുരക്ഷിതയാണെന്ന് അറിയിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തു. വേല്‍മുരുകന്റെ അനുഗ്രഹമാണ് തങ്ങളെ രക്ഷിച്ചതെന്നും ഖശ്ബു കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.