Saturday, April 20, 2024
keralaNews

സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എല്‍ എമാരുടേയും ശമ്പളം കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എല്‍ എമാരുടേയും ശമ്പളം കൂട്ടും.ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ആണ് കമ്മിഷമായി നിയോഗിച്ചത്. ആറ് മാസത്തിനുള്ളില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം.നിലവില്‍ മന്ത്രിമാര്‍ക്ക് 90000 രൂപയാണ് ലഭിക്കുന്നത്. എം എല്‍ എമാര്‍ക്ക് ആകട്ടെ 70000 രൂപയും. ടി എ ഡി എ അടക്കമാണ് ഈ തുക. 2018ല്‍ ആണ് മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും കേരളത്തില്‍ ശമ്പള വര്‍ധന നടപ്പാക്കിയത്.2018ല്‍ ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാര്‍ശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 90000 രൂപയായും എം എല്‍ എമാരുടെ ശമ്പളം 39500 രൂപയില്‍ നിന്ന് 70000 രൂപയുമാക്കി ഉയര്‍ത്തിയത്. അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നല്‍കിയ ശുപാര്‍ശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43ലക്ഷം ആക്കാം എന്നായിരുന്നു . എന്നാല്‍ മന്ത്രിസഭാ യോഗം അത് 90000 രൂപയില്‍ നിജപ്പെടുത്തുകയായിരുന്നു.അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇനിയുമൊരു വര്‍ധന നടപ്പാക്കേണ്ടതുണ്ടോയെന്നാണ് ഉയരുന്ന വിമര്‍ശനം