Saturday, May 4, 2024
educationkeralaNews

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു.

ദില്ലി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം.തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 90.68 ശതമാനം പേര്‍ വിജയം നേടി. 84.67 % വിജയമാണ് ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസള്‍ട്‌സ്, ഡിജിലോക്കര്‍, റിസള്‍ട്‌സ് എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും. 16 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.https://cbseresults.nic.in/
digilocker.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി പ്ലസ്ടു ഫലം അറിയാം