Thursday, April 25, 2024
indiakeralaNews

മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി.

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറി. വടക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്ക ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരം തൊടും.മോക്ക,കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും.

നിലവില്‍ ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിര്‍ദേശമില്ല.എങ്കിലും ഇന്നലത്തേതിന് സമാനമായി ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കാം.കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത.