Monday, April 29, 2024
BusinessindiaNews

നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന ‘സഞ്ചാര്‍ സാഥി’ എന്ന കേന്ദ്ര പോര്‍ട്ടല്‍ കേരളത്തിലും

ന്യൂഡല്‍ഹി : ‘സഞ്ചാര്‍ സാഥി’ എന്ന കേന്ദ്ര പോര്‍ട്ടല്‍ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനക്ഷമമായി.നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന പോര്‍ട്ടലാണിത്.കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോര്‍ട്ടലിന്റെ ഔദ്യോഗിക ലോഞ്ച് അടുത്തയാഴ്ച നടക്കും.2019ല്‍ ആരംഭിച്ച സേവനം ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ലഭ്യം. മാര്‍ച്ച് 15 മുതല്‍ ഇന്ത്യയാകെ ലഭിക്കും.നിലവില്‍ പൊലീസ് വഴിയാണ് ബ്ലോക്കിങ് നടപടിക്രമങ്ങള്‍. ഇനി വ്യക്തിക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മോഷ്ടാവിന് മറ്റ് സിം കാര്‍ഡ് ഉപയോഗിച്ചും ഫോണ്‍ ഉപയോഗിക്കാനാവില്ല. ഫോണ്‍ തിരിച്ചുകിട്ടിയാല്‍ അണ്‍ബ്ലോക്ക് ചെയ്യാം.

ബ്ലോക്ക്/അണ്‍ബ്ലോക്ക് ചെയ്യാന്‍…

  •  പൊലീസില്‍ പരാതി നല്‍കിയശേഷം അതിന്റെ പകര്‍പ്പെടുത്ത് സൂക്ഷിക്കുക.
  •  നഷ്ടപ്പെട്ട സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കറ്റ് ഉടന്‍ എടുക്കുക. സഞ്ചാര്‍ സാഥിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒടിപി ഇതിലേക്കായിരിക്കും വരിക.
  •  നഷ്ടപ്പെട്ട സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കറ്റ് ഉടന്‍ എടുക്കുക. സഞ്ചാര്‍ സാഥിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒടിപി ഇതിലേക്കായിരിക്കും വരിക.
  • www.sancharsaathi.gov.in എന്ന സൈറ്റില്‍ ‘ബ്ലോക്ക് യുവര്‍ ലോസ്റ്റ്/സ്റ്റോളന്‍ മൊബൈല്‍’ എന്ന ടാബ് തുറക്കുക. നഷ്ടപ്പെട്ട ഫോണിലെ മൊബൈല്‍ നമ്പറുകള്‍, ഐഎംഇഐ നമ്പറുകള്‍ (*#06# ഡയല്‍ ചെയ്താല്‍ അറിയാം), പരാതിയുടെ പകര്‍പ്പ്, ബ്രാന്‍ഡ്, മോഡല്‍, ഇന്‍വോയ്‌സ്, പൊലീസ് സ്റ്റേഷന്‍ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നല്‍കി സബ്മിറ്റ് ചെയ്യുക. ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക.
  • പൊലീസ് വഴി നിലവില്‍ സമാന റിക്വസ്റ്റ് പോയിട്ടുണ്ടെങ്കില്‍ ‘Request already exist for..’ എന്ന മെസേജ് ലഭിക്കും.
  • ഫോണ്‍ തിരികെ ലഭിച്ചാല്‍ Unblock found mobile എന്ന ഓപ്ഷനില്‍ ‘ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി’ അടക്കം നല്‍കുക.
  • ‘Know your mobile connections’ എന്ന ടാബ് ഉപയോഗിച്ചാല്‍ നമ്മുടെ പേരില്‍ എത്ര മൊബൈല്‍ കണക്ഷനുണ്ടെന്ന് അറിയാം.