Tuesday, May 14, 2024
keralaNews

സ്‌കൂള്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും 14-കാരനുമായ യു. അമര്‍ത്യയാണ് മരിച്ചത്. അമര്‍ത്യയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പാലക്കാട് തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് രാധിക ദമ്പതിമാരുടെ മകനാണ്.മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ പലതും അനുകരിക്കാറുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ അനുകരിക്കാനുള്ള ശ്രമത്തിലിടെ മരിച്ചതാകാമെന്നാണ് മാതാപിതാക്കളുടെ സംശയം. സംഭവത്തില്‍ അമര്‍ത്യയുടെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കി.സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കസബ പോലീസ് അറിയിച്ചു. ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി പോലീസ് ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിന് ശേഷമേ മരണകാരണം കണ്ടെത്താന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു.