Tuesday, May 14, 2024
keralaNews

ദമ്പതികള്‍ ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍.

കൊല്ലം :ദമ്പതികള്‍ ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്നു സംശയം. കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലി ഭാഗം കോട്ടൂര്‍ തെക്കതില്‍ സാബു (52), ഭാര്യ ഷീജ (48) എന്നിവരാണു മരിച്ചത്. കടബാധ്യതയെത്തുടര്‍ന്നു വീടുവിറ്റ ശേഷം ബന്ധു വീട്ടിലായിരുന്നു ഇവരുടെ താമസം. ശരീരത്തു വൈദ്യുതി കടത്തിവിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയുന്നു.