Saturday, May 11, 2024
indiakeralaNewspolitics

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് :കെ.വി.തോമസ്

കൊച്ചി :സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ചില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാന്‍ പോകുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍നിന്നു പുറത്തുപോകാന്‍ മനസ്സുണ്ടെങ്കിലേ തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂ എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് ‘അങ്ങനെയൊക്കെ പറയാമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കെ.വി.തോമസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്നും പാര്‍ട്ടി അച്ചടക്കത്തിന്റെ ഫ്രെയിമില്‍ നില്‍ക്കുന്ന നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഗുരുവായൂരില്‍ പറഞ്ഞു.