Thursday, May 16, 2024
keralaNews

തെക്കന്‍ ആന്‍ഡമാന്‍ കടലിലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു.

തിരുവനന്തപുരം തെക്കന്‍ ആന്‍ഡമാന്‍ കടലിലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തെക്കേ ഇന്ത്യയ്ക്കു മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലൊടുകൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാന്‍ സാധ്യതയുണ്ട്.