Tuesday, April 23, 2024
keralaLocal NewsNews

അസ്സീസി ആശുപത്രിയില്‍ സൗജന്യ രക്ത പരിശോധനയും കോവിഡ്-കോവിഡാനന്തര ക്യാമ്പും നടത്തി

മുക്കൂട്ടുതറ : അസ്സീസി ഹോസ്പിറ്റൽ ദിനത്തോടനുബന്ധിച്ചു സൗജന്യ രക്ത പരിശോധനയും കോവിഡ് – കോവിഡാനന്തര ക്യാമ്പും  നടത്തി.അസ്സീസി ആശുപത്രിയുടെയും ചാത്തൻതറ  സെന്റ്.സെബാസ്ററ്യൻസ്  ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധനയും, കോവിഡ് – കോവിഡാനന്തര ക്യാമ്പും നടത്തപ്പെട്ടു. 
പ്രസ്തുത പരിപാടി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ  നഹാസ് പ്ലാമൂട്ടിൽ ഉദ്ഘാടനം ചെയ്തു. അസ്സീസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക്, അസോസിയേറ്റ് ഡയറക്ടർ ഫാ. ജിസ് ആനിക്കൽ, ചാത്തൻതറ സെന്റ്. സെബാസ്ററ്യൻസ് ഇടവക വികാരി ഫാ. റൊണാൾഡ്‌ മാത്യു പുത്തൻപറമ്പിൽ, ഡോ. അലി,  സി. ആൽഫി, സി ജെറോമി  എന്നിവർ സന്നിഹിതരായിരുന്നു. അസ്സീസി കോളേജ് ഓഫ് നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫസർ ജോസഫൈൻ  അസ്സീസി കോളേജ് ഓഫ് നഴ്സിംഗ് സ്റ്റുഡൻസ്  എന്നിവർ കോവിഡ് -കോവിഡാനന്തര ബോധവൽക്കരണ ക്ലാസുകൾ  എടുത്തു. കൂടാതെ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സൗജന്യ വൈദ്യ പരിശോധനയും  നടത്തപ്പെട്ടു.