Monday, April 29, 2024
EntertainmentkeralaNews

സിനിമ സംവിധായകനാണ് ഹര്‍ജി സമര്‍പ്പിച്ചത്

ദില്ലി : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം  റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ ഹര്‍ജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.                                                                                                                  പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം. സംവിധായകന്‍ വിനയന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ തെളിവുകളുണ്ടെന്നും ഹര്‍ജിയിലുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളില്‍ നിയമവിരുദ്ധമായി ഇടപെട് അര്‍ഹതയുള്ളവരുടെ അവാര്‍ഡ് തടഞ്ഞെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സിനിമ സംവിധായകനായ വിനയന്‍ പുറത്ത് വിട്ട നേമം പുഷ്പരാജിന്റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്റെ തെളിവായി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നായിരുന്നു സംവിധായകന്‍ വിനയന്റെ ആരോപണം.