Thursday, May 16, 2024
keralaNews

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. താന്‍ പുതുപ്പള്ളിയല്ലാതെ ഒരു മണ്ഡലത്തില്‍ മത്സരിക്കില്ല. പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ഞാന്‍ ഇന്ന് വരെ ചിന്തിച്ചുകൂടിയില്ല. ഇന്നുവരെ 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചുണ്ട്. അന്നും ഒരു സ്ഥലത്തേ മത്സരിച്ചിട്ടുള്ളു, ഇനിയാണെങ്കിലും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളു,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും.അതേസമയം നേമം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമത്ത് ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തും. ഗൗരവതരമായാണ് നേമത്തെ കാണുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പുറത്തിറക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.