Thursday, May 16, 2024
keralaNewsObituary

സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ ഗ്രന്ഥകാരന്‍ ഓര്‍മയായി

കോട്ടയം : സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ ഗ്രന്ഥകാരനായ മാധ്യമ പ്രവര്‍ത്തകന്‍ എ ആര്‍ ജോണ്‍സന്‍ ഓര്‍മയായി.                                                           രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഞായറാഴ്ച രാത്രി പത്തരയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആയിരുന്നു അന്ത്യം.                                           ഇതിന് ഏതാണ്ട് രണ്ടര മണിക്കൂര്‍ മുമ്പാണ് ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തിന്റെ ‘ഓര്‍മവച്ച നാള്‍ മുതല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നത്. സംസ്‌കാരം നാളെ 3.30 ന് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടക്കും. കോട്ടയം, തൃശൂര്‍ എന്നീ പ്രസ് ക്ലബ്ബുകളുടെ മുന്‍ സെക്രട്ടറിയായിരുന്നു.                          കെയുഡബ്ല്യുജെ സംസ്ഥാന ട്രഷററായും പ്രവര്‍ത്തിച്ചു. തൃശൂരില്‍ നിന്നു പുറത്തിറങ്ങിയ സായാഹ്ന ദിനപത്രത്തിലാണ് പത്രപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. 1980 ല്‍ മംഗളം വാരികയില്‍ ചേര്‍ന്നു;                                           2002 മുതല്‍ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍.1993 ലാണ് കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം വഹിച്ചത്.