Friday, May 10, 2024
keralaNews

സിംസ് പദ്ധതിയുമായി വീണ്ടും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയെ വീണ്ടും സഹായിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഗ്യാലക്‌സോണ്‍ കമ്പനിയെ ഏല്‍പിച്ച, വീടുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കാനുള്ള പദ്ധതിയില്‍ സഹകരണ സ്ഥാപനങ്ങള്‍ ചേരണമെന്ന് രജിസ്ട്രാര്‍ക്ക് ഡിജിപി കത്തയച്ചു. പദ്ധതിയില്‍ വെറും 12 സ്ഥാപനങ്ങള്‍ മാത്രം ചേര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടല്‍. സ്ഥാപനങ്ങളെ കണ്ടത്തേണ്ടത് കരാര്‍ കമ്പനിയാണ് എന്നിരിക്കെയാണ് ഡിജിപി തന്നെ കമ്പനിയെ സഹായിക്കാന്‍ കത്തയച്ചിരിക്കുന്നത്.അതേസമയം, കെല്‍ട്രോണ്‍ ആവശ്യപ്പെട്ട പ്രകാരമാണ് സഹകരണ രജിസ്ട്രാര്‍ക്ക് കത്തയച്ചതെന്നാണ് ഡിജിപിയുടെ വിശദീകരണം. ഒന്നര വര്‍ഷമായിട്ടും പദ്ധതിയില്‍ പരമാവധി പേരെ ചേര്‍ക്കാനായിട്ടില്ല. കൊവിഡ് കാലത്ത് പൊലീസിന് എല്ലാ സ്ഥാപനങ്ങളുടെയും നിരീക്ഷണം സാധ്യതമല്ല. സഹകരണ സ്ഥാപനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് താന്‍ കത്തയച്ചത്. സിംസ് വിജയിച്ചാല്‍ പൊലീസിനും വരുമാനമുണ്ടാകുമെന്നും ഡിജിപി വിശദീകരിക്കുന്നു.

എന്താണ് സിംസ് പദ്ധതി.

സെന്‍ട്രല്‍ ഇന്‍സ്ട്രക്ഷന്‍ മോണിറ്ററിംഗ് (സിസ്റ്റം സിംസ്) പൊലീസിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ കണ്‍ട്രോള്‍ റൂം. പൊലീസ് ആസ്ഥാനത്താണ് പദ്ധതിക്ക് സ്ഥലം അനുവദിച്ചത്. കെല്‍ട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് ഗാലക്‌സോണ്‍ എന്ന സ്വകാര്യ കമ്പനിക്കാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പണം വാങ്ങി 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് പദ്ധതി. ഉപഭോക്താക്കളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കരാര്‍ കമ്പനിക്കാണ്. നിരീക്ഷണവും നിയന്ത്രണവും പൂര്‍ണമായും കമ്പനി ചെയ്യണമെന്നാണ് വ്യവസ്ഥ. അവശ്യഘട്ടത്തില്‍ മാത്രം പൊലീസിനെ വിവരം അറിയിക്കണം. 77 ശതമാനം ലാഭവിഹിതം ഗാലക്‌സോണ്‍ കമ്പനിക്ക്, 13 ശതമാനം കെല്‍ട്രോണിന്, 10 ശതമാനം സര്‍ക്കാരിന് എന്നാണ് വ്യവസ്ഥ.പദ്ധതിയുടെ നിക്ഷേപമായ 18 ലക്ഷവും മുടക്കിയത് ഗാലക്‌സോണ്‍ ആണ്.