Sunday, April 28, 2024
EntertainmentkeralaNews

കിഷ്‌കിന്ധാ കാണ്ഡം: ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം

തിരുവനന്തപുരം: കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിന്‍ജിത്തിന്റെ ആദ്യ ചിത്രത്തിലും നായകന്‍ ആസിഫ് അലിയായിരുന്നു.   പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് നിര്‍മ്മാണം. ബാഹുല്‍ രമേശ് ആണ് ചിത്രത്തിന്റെ രചനയ്‌ക്കൊപ്പം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈന്‍ കാക സ്റ്റോറീസ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിംഗ് സൂരജ് ഇ എസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് റഷീദ് അഹമ്മദ്, സൌണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, പോസ്റ്റര്‍ ഡിസൈന്‍ ആഡ്‌സോഫാഫ്‌സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിതിന്‍ കെ പി. വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.