Monday, May 6, 2024
keralaNewsObituary

സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു,

സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.നോവലിസ്റ്റ്, കവി, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. കക്കാട് സ്വദേശിയായ ഇദ്ദേഹം എ.ആര്‍. നഗര്‍ കുന്നുംപുറത്തായിരുന്നു താമസിച്ചിരുന്നത്. വേങ്ങര ഗവ. ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്നു.അകലുന്ന മരുപ്പച്ചകള്‍, മരണച്ചുറ്റ്, ഡൈസ്നോണ്‍, വെളിച്ചത്തിന്റെ നൊമ്ബരങ്ങള്‍, ലൈലാമജ്നു (പുനരാവിഷ്‌കാരം), കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി, കലാപം കനല്‍വിരിച്ച മണ്ണ്, കണ്ണീരില്‍ കുതിര്‍ന്ന കസവുതട്ടം, അന്തിക്കാഴ്ചകള്‍ എന്നീ നോവലുകള്‍ രചിച്ചു.ജ്വാലാമുഖികള്‍, മരുപ്പൂക്കള്‍, തഴമ്പ് ,പാട്ടിന്റെ പട്ടുനൂലില്‍, സ്നേഹഗോപുരം, സൗഹൃദ ഗന്ധികള്‍ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.സി.എച്ച് അവാര്‍ഡ് (2004), മാമ്മന്‍ മാപ്പിള അവാര്‍ഡ് (1983), ഫിലിം സൈറ്റ് അവാര്‍ഡ് (1973), പാലക്കാട് ജില്ലാ കവി-കാഥിക സമ്മേളന അവാര്‍ഡ് (1969) എന്നിവ ലഭിച്ചിട്ടുണ്ട്.ഭാര്യ: വിശാലാക്ഷി. മക്കള്‍: സുധീര്‍, സുനില്‍. മരുമക്കള്‍: സിന്ധു, അനില.