Monday, May 13, 2024
indiaNews

അരവിന്ദ് കെജ്രിവാളിള്‍ ‘ദൃശ്യങ്ങള്‍ പങ്കുവെച്ചത് തെറ്റ്’; പ്രധാനമന്ത്രി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിര ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുമായുള്ള കോവിഡ് അവലോകന യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ പങ്കുവെച്ചത് തെറ്റാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക യോഗത്തില്‍ കൃത്യമായ മര്യാദകള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു .

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ ദൃശ്യങ്ങളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് യോഗത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള യോഗത്തിന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ആദ്യമായാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നത്. കെജ്രിവാള്‍ യോഗത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും, കെജ്രിവാളിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നും മറിച്ച് പ്രശ്‌ന പരിഹാരത്തിന് വേണ്ടി അല്ലെന്നും വിവിധ കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.