Thursday, May 9, 2024
keralaNewspolitics

സാമ്പത്തിക ക്രമക്കേടിന്മേല്‍ മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ് തോമസിനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതോടൊപ്പം കര്‍ഷസംഘം ഭാരവാഹിത്വത്തില്‍ നിന്നും ജോര്‍ജ് എം തോമസിനെ നീക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സാമ്പത്തിക ക്രമക്കേടും പാര്‍ട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് നടപടിക്ക് കാരണം. ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.