Sunday, April 28, 2024
keralaNewsObituary

കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതി മരിച്ചു; നാലുവയസുകാരിക്കായി തെരച്ചില്‍ തുടരുന്നു

വയനാട്: വയനാട് വെണ്ണിയോട് മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ യുവതി ദര്‍ശന മരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആറരയോടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കല്‍ പാലത്തില്‍ നിന്ന് മകള്‍ ദക്ഷയ്‌ക്കൊപ്പം ദര്‍ശന പുഴയിലേക്ക് ചാടിയത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ദര്‍ശനയെ രക്ഷിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ല. കാണാതായ മകള്‍ ദക്ഷയ്ക്കായുള്ള തെരച്ചില്‍ ഇന്നും തുടര്‍ന്നെങ്കിലും ഇരുട്ടു വീണതോടെ അവസാനിപ്പിച്ചു. പുഴയിലേക്ക് ചാടാന്‍ എന്താണ് കാരണം എന്ന് വ്യക്തമല്ല. വെണ്ണിയോട് സ്വദേശി അനന്തഗിരിയില്‍ ഓംപ്രകാശാണ് ദര്‍ശനയുടെ ഭര്‍ത്താവ്.