Monday, May 6, 2024
keralaNews

റെയില്‍വേ സ്റ്റേഷനില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 16-കാരിയെ പട്ടാപ്പകല്‍ യുവാവ് തട്ടിക്കൊണ്ടുപോയി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആക്രമിച്ചാണ് യുവാവ് (20) തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡില്‍ നിന്നുള്ള പെണ്‍കുട്ടി കേരളത്തിലെത്തിയത് ഇതേ യുവാവിനൊപ്പമായിരുന്നു. ഇരുവരെയും കണ്ട് സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫീസില്‍ റൂമിലേക്ക് മാറ്റിയിരുത്തി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബിയര്‍ കുപ്പി ഉപയോഗിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആക്രമിച്ചായിരുന്നു 20-കാരന്‍ പെണ്‍കുട്ടിയെ കടത്തിയത്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയ്ക്ക് സാരമായി പരിക്കേറ്റു. പ്രതിക്കായി റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.